ന്യൂഡൽഹി: അഴിമതിയും സ്വജനപക്ഷപാതവും മൂലം റദ്ദാക്കപ്പെട്ട 2011-ലെ കർണാടക സിവിൽ സർവീസ് തിരഞ്ഞെടുപ്പും നിയമനങ്ങളും സാധൂകരിക്കാൻ കൊണ്ടുവന്ന 2022-ലെ നിയമം സുപ്രീം കോടതി റദ്ദാക്കി. അന്തിമമായ കോടതി വിധിയെ നേരിട്ട് അസാധുവാക്കാൻ നിയമസഭയ്ക്ക് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ ജെ.ബി. ......
ന്യൂഡൽഹി: രണ്ട് പതിറ്റാണ്ടായി മുടങ്ങിക്കിടക്കുന്ന വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയതോടെ ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് വിരാമം. യൂണിയൻ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം ഉൾപ്പെടെ നടത്തി വന്ന വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ സർവകലാശാല അധികൃതർ അംഗീകരിച്ചു. ......
ലക്നൗ: രാജ്യത്തെ വിവിധ നഗരങ്ങളിൽ തുടർച്ചയായി ഉയർന്ന ബോംബ് ഭീഷണികൾക്ക് പിന്നിൽ വൻ വ്യാജ ഇമെയിൽ ശൃംഖലയെന്ന് കണ്ടെത്തൽ. അഞ്ച് ലക്ഷത്തോളം വ്യാജ ഇമെയിൽ വിലാസങ്ങൾ നിർമിച്ച് പാക്കിസ്ഥാൻ, ബംഗ്ലദേശ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ വ്യക്തികൾക്ക് വിൽപ്പന നടത്തിയ 24കാരനെ ഉത്തർപ്രദേശ് ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തു. ......
ക്ഷാമബത്ത (ഡിഎ), ക്ഷാമാശ്വാസം (ഡിആർ) എന്നിവ മൂന്ന് ശതമാനം വർദ്ധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മന്ത്രി അശ്വിനി വൈഷ്ണവാണ് വർദ്ധനവ് പ്രഖ്യാപിച്ചത്. ......
ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലായി നടന്ന ലെജിസ്ലേറ്റീവ് കൗൺസിൽ ഉപതിരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ചിട്ടും കോൺഗ്രസിന് ഒരു സീറ്റുപോലും നേടാനായിരുന്നില്ല, ഇതിനു പിന്നാലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളെ ചൊല്ലിയുള്ള കോൺഗ്രസിന്റെ ആരോപണങ്ങളെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. സമൂഹ മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലാണ് മോദി കോൺഗ്രസിനെ പരിഹസിച്ചത്.
‘കോൺഗ്രസ് എത്ര സീറ്റുകൾ നേടിയിട്ടുണ്ടാകുമെന്ന് ഊഹിക്കാമോ?’ എന്ന ചോദ്യവുമായി എക്സിലൂടെയാണ് പ്രധാനമന്ത്രി രംഗത്തെത്തിയത്. ......
ലക്നൗ: ഉത്തർപ്രദേശ് നിയമനിർമാണ കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്ക് നാല് മണ്ഡലങ്ങളിൽ വിജയം. സമാജ്വാദി പാർട്ടി രണ്ടിടത്തും വിജയിച്ചു.......
ന്യൂഡൽഹി: കൂടുതൽ മരുന്നുകളെ വിലനിയന്ത്രണ പരിധിയിൽ കൊണ്ടുവരാൻ കേന്ദ്രസർക്കാർ വിമുഖത കാണിക്കുന്നതെന്തുകൊണ്ടെന്ന് സുപ്രീം കോടതി. ചില്ലറ വിൽപ്പനക്കാർ മരുന്നുകൾ വാങ്ങുന്ന വിലയും രോഗികളിൽനിന്ന് ഈടാക്കുന്ന പരമാവധി ചില്ലറ വിൽപ്പനവിലയും തമ്മിലുള്ള വലിയ അന്തരത്തിൽ കോടതി ആശങ്ക പ്രകടിപ്പിച്ചു.
കേന്ദ്രസർക്കാരിന്റെ ഔഷധവില നയം സംബന്ധിച്ച വാദം കേട്ട ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങിയ ബെഞ്ച് കേസ് ഉത്തരവ് പറയാൻ മാറ്റി.
ഔഷധ വിലനിയന്ത്രണ ഉത്തരവ്, 2013 പ്രകാരമുള്ള കർശന വിലനിയന്ത്രണ സംവിധാനത്തിനു പുറത്തു വലിയൊരു വിഭാഗം മരുന്നുകൾ തുടരുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. ......
ന്യൂഡൽഹി: ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പ്രസിദ്ധീകരിച്ച അനാദരവുള്ള പോസ്റ്റിൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) നിരുപാധികം മാപ്പുപറഞ്ഞു. പോസ്റ്റിന് ഉത്തരവാദിയായ വിജയ് തോട്ടത്തിലിനെ ചുമതലയിൽനിന്ന് നീക്കിയതായും കെപിസിസി അറിയിച്ചു.
സുപ്രീംകോടതി ബാർ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി അഡ്വ. ......
വിശാഖപട്ടണം: അർണബ് ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരത്ത് കരതൊട്ടതോടെ മേഖലയിൽ അതീവ ജാഗ്രത. വെസ്റ്റ് ഗോദാവരി ജില്ലയിലെ നരസ്പൂറിന് സമീപമാണ് ചുഴലിക്കാറ്റ് കരയിലെത്തിയത്. ......
അമരാവതി: അർണബ് അതിതീവ്ര ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ ആന്ധ്രാപ്രദേശിൽ കനത്ത മഴയും ശക്തമായ കാറ്റും. ചുഴലിക്കാറ്റ് ഭീഷണി നിലനിൽക്കുന്ന തീരമേഖലകളിൽ നിന്ന് ഏകദേശം ഒരു ലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ......